പ്രവാസികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ അനുവദിക്കണമെന്ന് ഒഐസിസി

Update: 2022-02-16 11:22 GMT

ജിദ്ദ: രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് നാട്ടില്‍ പോയ പ്രവാസികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജിദ്ദ ഒഐസിസി മലപ്പുറം മുനിസിപ്പല്‍ കമ്മറ്റി. സൗദിയിലേക്ക് തിരിച്ചു വരുന്നവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നാണ് ആവശ്യം.

വിദേശികള്‍ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയതായുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ട പ്രവാസികള്‍ക്ക് വിമാനക്കമ്പനികള്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

ബൂസ്റ്റര്‍ എടുക്കാതെ തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് ഒരാഴ്ചത്തെ നിര്‍ബന്ധ ക്വാറന്റൈന്‍ സംവിധാനം ഉള്‍പ്പെടുത്തി യാത്രക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും ഒഐസിസി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് യു എം ഹുസ്സൈന്‍ അധ്യക്ഷനായിരുന്നു. 

Tags:    

Similar News