തൃശൂര്‍ നഗരത്തിലെ 139 പഴയകെട്ടിടങ്ങള്‍ പൊളിക്കും

Update: 2025-03-30 00:38 GMT
തൃശൂര്‍ നഗരത്തിലെ 139 പഴയകെട്ടിടങ്ങള്‍ പൊളിക്കും

തൃശൂര്‍: നഗരത്തിലെ അപകടഭീഷണിയിലുള്ള 139 പഴയ കെട്ടിടങ്ങള്‍ പൊളിക്കും. കോര്‍പറേഷന്‍ കൗണ്‍സിലിലാണ് തീരുമാനം. കഴിഞ്ഞ കാലവര്‍ഷത്തില്‍ അഞ്ചു പഴയ കെട്ടിടങ്ങള്‍ നിലംപൊത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു സംസ്ഥാന ദുരന്ത നിവാരണ സമിതിയും കോര്‍പറേഷനും സംയുക്തമായി പരിശോധന നടത്തിയത്. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള ചുമതല കോര്‍പറേഷന്‍ സെക്രട്ടറിക്കാണ്. പൊളിക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.

Similar News