കാടിനടുത്തെ കുടിലില്‍ വയോധികന്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കം
കല്‍പ്പറ്റ: വയനാട്ടില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി കൂട്ടമുണ്ട സബ് സ്റ്റേഷന് സമീപം വനത്തോട് ചേർന്ന് കുടിൽ കെട്ടി താമസിച്ചിരുന്ന ചാമിയാണ് മരിച്ചത്. ഇയാല്‍ തനിച്ചായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. പെൻഷനുമായി ബന്ധപ്പെട്ട കാര്യത്തിന് വാർഡ് മെമ്പർ ചാമിയുടെ കുടിലിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.
ജീർണിച്ച നിലയിലായിരുന്നു ചാമിയുടെ മൃതദേഹമെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ഒരാഴ്ചയോളം പഴക്കമുള്ള അവസ്ഥയിലാണ് മൃതദേഹം.