ഒമിക്രോണ്‍: ദക്ഷിണാഫ്രിക്കയില്‍ നിന്ന് തെക്കന്‍ കൊറിയയിലേക്ക്; ഏതൊക്കെ രാജ്യങ്ങളില്‍? എത്ര പേര്‍ക്ക്?
ദക്ഷിണാഫ്രിക്കയില്‍ ആദ്യം കണ്ടെത്തിയ ഒമിക്രോണ്‍ ഇന്നത്തോടെ യുഎസ്സിലും തെക്കന്‍ കൊറിയയിലും സാന്നിധ്യമറിയിച്ചു. ദക്ഷണാഫ്രിക്കയിലാണ് കണ്ടെത്തിയതെങ്കിലും യൂറോപ്പിലാണ് ഇതിന്റെ ഉദ്ഭവമെന്നാണ് പൊതുജനസംസാരം. അതുപക്ഷേ, ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഒമിക്രോണ്‍ അപകടകാരിയാണോ അല്ലയോ എന്ന കാര്യത്തിലും തര്‍ക്കമുണ്ട്. സൂപ്പര്‍ സ്‌പെഡറാണെങ്കിലും കൂടുതല്‍ അപകടകാരിയല്ലെന്നതുതുടങ്ങി ഗുരുതരമായ വൈറസ് ബാധയ്ക്ക് കാരണമാവുമെന്ന നിരീക്ഷണങ്ങള്‍ വരെ പുറത്തുവന്നു.
തെക്കന്‍ ആഫ്രിക്കയില്‍ നിന്ന് വന്ന യാത്രികരിലൂടെയാണ് പൊതുവെ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചത്. ഇന്ന് യുഎസ്സില്‍ വൈറസെത്തിയ പാതയും അതുതന്നെ.
വിവിധ രാജ്യങ്ങളിലെ ഒമിക്രോണ്‍ വ്യാപനത്തിന്റെ കണക്കുകള്‍ താഴെ നല്‍കുന്നു.
ദക്ഷിണാഫ്രിക്ക:
ജൊഹനസ്ബര്‍ഗടക്കമുള്ള ദക്ഷിണാഫ്രിക്കന്‍ പ്രവിശ്യകളില്‍ കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച 1,100 പുതിയ കേസുകളില്‍ 90 ശതമാനവും ഒമിക്രോണ്‍ ബാധയാണ്. പ്രതിദിന രോഗബാധ ദിവസം ചെല്ലും തോറും ഇരട്ടിക്കുകയാണ്. ഇപ്പോഴത് 8,561 ആണ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
ബോട്‌സ്വാന
ഇതുവരെ 19 കേസുകള്‍ സ്ഥിരീകരിച്ചു.
ബ്രിട്ടന്‍
ഇതുവരെ 5 കേസുകള്‍ സ്ഥിരീകരിച്ചു. അവസാനം സ്ഥിരീകരിച്ച കേസുകളുടെ സമ്പര്‍ക്കപ്പട്ടിക വ്യക്തമല്ല. ആദ്യ മൂന്ന് കേസുകളും ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയവരാണ്. അവരുമായി ഒരു ബന്ധവുമില്ലാത്തവരാണ് അവസാനത്തെ രണ്ട് പേര്‍. അവരും പരസ്പരം ബന്ധപ്പെട്ടവരല്ല.
ജര്‍മനി
ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയ രണ്ട് പേര്‍ക്ക് മ്യൂനിച്ച് വിമാനത്താവളത്തില്‍ വച്ച് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
നെതര്‍ലന്‍ഡ്
13 കേസുകള്‍ സ്ഥിരീകരിച്ചു. എല്ലാവരും ദക്ഷിണാഫ്രക്കയില്‍ നിന്ന് മടങ്ങിയവര്‍.
ഡെന്‍മാര്‍ക്ക്
രണ്ട് പേര്‍ക്ക് ഒമിക്രോണ്‍. ഇരുവരും ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയവരാണ്.
ബെല്‍ജിയം
ഓരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഇസ്രായേല്‍
ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നവംബര്‍ 27ന് രോഗം സ്ഥിരീകരിച്ച ഒരാള്‍ക്ക് ഒമിക്രോണാണോ എന്ന് സംശയിക്കുന്നു. സ്ഥിരീകരിച്ചിട്ടില്ല.
ഇറ്റലി
ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇയാള്‍ രോഗം സ്ഥിരീകരിക്കും മുമ്പ് രാജ്യം മുഴുവന്‍ ചുറ്റി സഞ്ചരിച്ചിരുന്നു.
ചെക്ക് റിപബ്ലിക്
ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി പ്രാദേശിക പത്രം.
ആസ്ട്രിയ
ഒരാള്‍ക്ക് സ്ഥിരീകരിച്ചു. ഇയാളും ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയ ആളാണ്. 30 ആളുകളുടെ സാംപിള്‍ പരിശോധിക്കുന്നുണ്ട്. ഒമിക്രോണ്‍ സംശയിക്കുന്നു.
സ്വിറ്റ്‌സര്‍ലാന്‍ഡ്
മൂന്ന് പേര്‍ക്ക് ഒമിക്രോണ്‍, സമ്പര്‍ക്ക വിലക്കില്‍ തുടരുന്നു.
ഫ്രാന്‍സ്
സര്‍ക്കാര്‍ കണക്കനുസരിച്ച് 13 പേര്‍ക്ക് രോഗബാധ
പോര്‍ച്ചുഗല്‍
13 പേര്‍ക്ക് രോഗബാധ സംശയിക്കുന്നു. അതില്‍ ഒരാള്‍ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി.
സ്‌പെയിന്‍
മാന്‍ഡ്രിഡില്‍ ഒരാള്‍ക്ക് ഒമിക്രോണ്‍
സ്വീഡന്‍
ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
ഹോങ്കോങ്
4 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
ആസ്‌ത്രേലിയ
വെയ്ല്‍സില്‍ ആറ് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
ജപ്പാന്‍
നാംബിയയില്‍ നിന്ന് മടങ്ങിയ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. പെറുവില്‍ നിന്ന് മടങ്ങിയ മറ്റൊരാള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
കാനഡ
5 കേസുകള്‍, ആദ്യ കേസ് ക്വുബെക്കില്‍, നൈജീരിയയില്‍ നിന്ന് മടങ്ങിയ ആള്‍ക്ക്.
ബ്രസീല്‍
രണ്ട് കേസുകള്‍, സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ ദമ്പതിമാര്‍ക്ക്.
നോര്‍വെ
രണ്ട് കേസുകള്‍. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയവര്‍.
അയര്‍ലന്റ്
ഒരാള്‍ക്കു മാത്രം.
യുഎസ്
ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തയാളാണ്.
സൗത്ത് കൊറിയ
അഞ്ച് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്നു വന്ന ദമ്പതിമാരും അവരുമായി സമ്പര്‍ക്കത്തിലുളളവരും.