മെയ് രണ്ടാം തിയ്യതി തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും പടക്കം പൊട്ടിക്കുന്നത് മദ്രാസ് ഹൈക്കോടതി നിരോധിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് പടക്കം പൊട്ടിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. അഭിഭാഷകനായ അജയ് ഫ്രാന്‍സിസ് ലൊയോളയുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
മെയ് രണ്ടാം തിയ്യതി രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, മറ്റിതര പൗരന്മാര്‍ എന്നിവര്‍ കൊവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവരുടെ അണികള്‍ക്ക് നിര്‍ദേശം നല്‍കണം. പടക്കം പൊട്ടിക്കരുതെന്നും നിര്‍ദേശിക്കണം- മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സന്‍ജാബ് ബാനര്‍ജി ഉത്തരവിട്ടു. നേരത്തെ കോടതി സ്വമേധയാ ഈ വിഷയത്തില്‍ കേസെടുത്തിരുന്നുവെന്നും ഇത്തരം വിഷയങ്ങളില്‍ വിദഗ്ധരല്ലാത്തതിനാലാണ് ഉത്തരവുകളൊന്നും പുറപ്പെടുവിക്കാത്തതെന്നും അവരുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് കൊവിഡ് നിയന്ത്രണനടപടികള്‍ കൈക്കൊള്ളണമെന്നും ചീഫ് ജസ്റ്റിസിന്റെ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. 2020 ഡിസംബറിലാണ് കോടതി ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്.