ഓണാഘോഷം: കൊവിഡ് കേസുകളില്‍ 30 ശതമാനത്തിന്റെ വര്‍ധന; പരിശോധനയില്‍ 35 ശതമാനത്തിന്റെ കുറവെന്നും വിദഗ്ദര്‍

Update: 2021-08-26 02:53 GMT

ന്യൂഡല്‍ഹി: ഓണാഘോഷം കഴിഞ്ഞതോടെ കൊവിഡ് കേസുകളില്‍ 30 ശതമാനത്തിന്റെ വര്‍ധന. 24 മണിക്കൂറിനുള്ളില്‍ 31,000ത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 215 പേര്‍ മരിക്കുകയും ചെയ്തു. ആഗസ്ത് 21നായിരുന്നു തിരുവോണം. 

ഉല്‍സവകാലത്ത് ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ സംസ്ഥാന ആരോഗ്യവകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. സാധ്യമായ എല്ലാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഓണാഘോഷത്തിന്റെ ഭാഗമായി ടിപിആര്‍ 20 ശതമാനത്തിലേക്കെത്തുമെന്നാണ് നേരത്തെ കണക്കുകൂട്ടിയിരുന്നത്. ഇപ്പോഴത്തെ ടിപിആര്‍ 19.3 ശതമാനമാണ്.

കേരളത്തിലെ ഉയര്‍ന്ന കൊവിഡ് കണക്കുകള്‍ കൂടുതല്‍ പേരെ പരിശോധിച്ചതുകൊണ്ടാണെന്ന് വാദിച്ചിരുന്ന ആരോഗ്യ സാമ്പത്തിക വിദഗ്ധന്‍ റിജൊ എം ജോണ്‍ സംസ്ഥാനത്ത് രണ്ട് ആഴ്ചയായി പരിശോധനയില്‍ 35 ശതമാനത്തിന്റെ കുറവുണ്ടായതായി സൂചിപ്പിച്ചു.

സപ്തംബറിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ പേരെയും വാക്‌സിനേഷന് വിധേയമാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.

അതേസമയം ആശുപത്രിയിലെത്തുന്ന കേസുകളില്‍ വലിയ വര്‍ധനയുണ്ടായിട്ടില്ല. മരണ സംഖ്യയും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്, 0.5 ശതമാനം.  

Tags:    

Similar News