ഓണത്തിന് കുടുംബശ്രീയുടെ വിഷരഹിത പച്ചക്കറി

Update: 2022-08-10 13:26 GMT

തൃശൂര്‍: ഓണത്തിന് വിഷരഹിത പച്ചക്കറിയുമായി നാട്ടിക ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ യൂനിറ്റുകള്‍. കതിര്‍, തളിര്‍, സംഗമം, ശ്രീകൃഷ്ണ തുടങ്ങി കുടുംബശ്രീ ഗ്രൂപ്പുകളാണ് കൃഷി ആരംഭിച്ചത്. വിഷമുക്ത പച്ചക്കറികള്‍ മിതമായ നിരക്കില്‍ പ്രദേശവാസികളില്‍ എത്തിക്കുകയാണ് ലക്ഷ്യം.

വഴുതന, വെണ്ട, പയര്‍, പാവല്‍, പടവലം, തക്കാളി, കൂര്‍ക്ക തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. നാട്ടിക കൃഷിഭവന്‍, അഗ്രിന്യൂട്രി ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിത്തുകളും തൈകളും നല്‍കിയത്.

കതിര്‍ കുടുംബശ്രീ ഗ്രൂപ്പിലെ നാലുപേര്‍ 50 സെന്റ് സ്ഥലത്തും തളിര്‍ കുടുംബശ്രീയിലെ നാല് അംഗങ്ങള്‍ 60 സെന്റ് സ്ഥലത്തും ശ്രീകൃഷ്ണ യൂണിറ്റിലെ നാല് പേര്‍ 90 സെന്റിലും സംഗമം കുടുംബശ്രീയുടെ 11 അംഗങ്ങള്‍ 90 സെന്റ് സ്ഥലത്തുമാണ് കൃഷി ഇറക്കിയത്.

കുടുംബശ്രീയുടെ മാസച്ചന്തകളും ഗ്രാമച്ചന്തകളും ഓണവിപണന മേളയിലൂടെയുമാണ് വില്‍പ്പന നടത്തുകയെന്ന് നാട്ടിക കുടുംബശ്രീ സിഡിഎസ് മെമ്പര്‍ ഹേമ പ്രേമചന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News