
പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ പനയംപാടത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ലോറി ഡ്രൈവറായ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി കെ കെ സുബീഷ് (37) ആണ് മരിച്ചത്. കോഴിക്കോട് നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞതാണ് അപകടകാരണം.