ബീച്ചില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ അമിതവേഗത്തില്‍ വന്ന വാന്‍ ഇടിച്ച് ഒരാള്‍ മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്

Update: 2024-08-14 05:46 GMT

മുംബൈ: മുംബൈയിലെ വെര്‍സോവ ബീച്ചില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ അമിതവേഗത്തില്‍ വന്ന വാന്‍ ഇടിച്ച് ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.  റിക്ഷാ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഗണേഷ് യാദവ് (36) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബബ്‌ലു ശ്രീവാസ്തവയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവറും സുഹൃത്തും വാഹനത്തില്‍ നിന്ന് ഇറങ്ങിയെങ്കിലും ഗുരുതരമായി പരിക്കേറ്റതും പ്രതികരിക്കാത്തതുമായ രണ്ടുപേരെയും കണ്ടപ്പോള്‍ ആളുകള്‍ തടിച്ചുകൂടാന്‍ തുടങ്ങിയപ്പോള്‍ അവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് പോലിസ് പറഞ്ഞു.

കാര്‍ ഡ്രൈവര്‍ നിഖില്‍ ജാവ്‌ലെ , സുഹൃത്ത് ശുഭം ഡോങ്‌ഗ്രെ എന്നിവരെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവസമയത്ത് ഇവര്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ ഇവരുടെ രക്തസാമ്പിളുകളും പോലിസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News