തമിഴ്‌നാട്ടില്‍ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് വിദ്യാര്‍ഥി മരിച്ചു
എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടളയുടെ ജേഷ്ടന്റെ മകനാണ് ഹാഫിള് ഉസ്മാന്‍
തിരുവനന്തപുരം: തമിഴ്‌നാട് തോവാളയില്‍ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് വിദ്യാര്‍ഥി മരിച്ചു. കട്ടാക്കട മാറനല്ലൂര്‍ സിറാജുദ്ദീന്‍-സുമയ്യ ദമ്പതികളുടെ മകന്‍ ഉസ്മാന്‍(17) ആണ് മരിച്ചത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന ബന്ധുക്കളായ അബ്ദുല്ല(24), സുല്‍ഫത്ത്(23), സെയ്ദ്(20), ഔഫ്(21), സയ്യിദ്(18) എന്നിവര്‍ക്ക് പരിക്കേറ്റു.
തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങവെ നാഗര്‍കോവിലിന് സമീപം വച്ച് ഇന്നലെ വൈകീട്ടായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ടാണ് അപകടം. തൊട്ടടുത്ത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെല്ലാം അടുത്ത ബന്ധുക്കളാണ്.
എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടളയുടെ ജേഷ്ടന്റെ മകനാണ് ഹാഫിള് ഉസ്മാന്‍. ഖുര്‍ആന്‍ മനപ്പാഠമാക്കിയ ശേഷം തുടര്‍പഠനത്തിലായിരുന്നു ഉസ്മാന്‍. ഖബറടക്കം മാറനല്ലൂര്‍ ജുമാ മസ്ജിദില്‍.