സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു

മുംബൈയില്‍ നിന്ന് എത്തിയ തങ്കപ്പന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.

Update: 2020-06-30 05:43 GMT

തിരുവനന്തപുരം: സംസ്ഥാനത്ത ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശി തങ്കപ്പന്റെ(76) മരണം കൊവിഡ് ബാധകാരണമാണെന്നാണ് സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്ന് എത്തിയ തങ്കപ്പന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 24 ആയി ഉയര്‍ന്നു.


മുംബൈയില്‍ നിന്നും എത്തിയപ്പോള്‍ തന്നെ രോഗബാധിതനായ തങ്കപ്പനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. അവിടെ വെച്ചായിരുന്നു മരണം. തങ്കപ്പന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണ്. കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


സംസ്ഥാനത്ത് ഇന്നലെയും ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചിരുന്നു. ജൂണ്‍ 24ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച തമിഴ്‌നാട് സ്വദേശി കൊവിഡ് ബാധിതനാണെന്നാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇയാളുടെ കൊവിഡ് പരിശോധന ഫലം ഇന്നലെയായിരുന്നു പുറത്ത് വന്നത്.


one more covid 19 death in kerala




Tags:    

Similar News