കൊവിഡ് 19: സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു

Update: 2020-06-07 18:15 GMT

തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 87 വയസ്സുള്ള തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരനാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരിച്ചത്. ശ്വാസം മുട്ടല്‍ വര്‍ധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അവിടെ നിന്ന് മെഡിക്കല്‍കോളജില്‍ എത്തിച്ച ഉടനെ മരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16ആയി.

അദ്ദേഹത്തെ ചികില്‍സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കമുളള നാല്‍പ്പതോളം ജീവനക്കാരെ ക്വാറന്റീനിലേക്ക് മാറ്റിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 

Tags:    

Similar News