കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
നിലവിലുള്ള റിസര്‍വേഷന്‍ നിരക്ക് 30 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. 72 മണിയ്ക്കൂര്‍ മുന്‍പ് വരെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന് ക്യാന്സലേഷന് ചാര്‍ജ് ഈടാക്കില്ല
തിരുവനന്തപുരം: പുതുവത്സരത്തില്‍ യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കെഎസ്ആര്‍ടിസി കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള റിസര്‍വേഷന്‍ നിരക്ക് 30 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. കൂടാതെ 72 മണിയ്ക്കൂര്‍ മുന്‍പ് വരെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന് ക്യാന്സലേഷന് ചാര്‍ജ് ഈടാക്കില്ല.
72 മണിയ്ക്കൂറിനും, 48 മണിയ്ക്കൂറിനും ഇടയില്‍ ക്യാന്‍സല്‍ ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10% നവും, 48 മണിയ്ക്കൂറിനും, 24 മണിയ്ക്കൂറിനും ഇടയില്‍ 25%, 24 മണിയ്ക്കൂറിനും, 12 മണിയ്ക്കൂറിനും ഇടയില്‍ 40 %, 12 മണിയ്ക്കൂറിനും, 2 മണിയ്ക്കൂറിനും ഇടയില്‍ ക്യാന്‍സല്‍ ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 50% നവും ക്യാന്സലേഷന് നിരക്ക് നല്കിയില് മതിയാകും.
ബസ് പുറപ്പെടുന്നതിന് രണ്ട് മണിയ്ക്കൂറിനുള്ള ക്യാന്സിലേഷന് അനുവദിക്കില്ല. കെഎസ്ആര്‍ടിസിയുടെ ഫ്രാഞ്ചസി/ കൗണ്ടര്‍ വഴി റിസര്‍വ് ചെയ്യുന്ന ടിക്കറ്റുകള്‍യാത്രക്കാര്‍ക്ക് യാത്രാ തിയ്യതി ചില നിബന്ധനകള്‍ക്ക് വിധേയമായി മുന്നോട്ടോ, പിന്നോട്ടോ മാറ്റി നല്‍കും. ലിങ്ക് ടിക്കറ്റ് സംവിധാനത്തിലൂടെ ദീര്‍ഘ ദൂര യാത്രക്കാരന് തന്റെ യാത്ര അപ്പോള്‍ നിലവിലുള്ള രണ്ട് ബസുകളിലായി ഷെഡ്യൂല്‍ ചെയ്യാനും സാധിക്കും.
4 പേരില്‍ കൂടുതല്‍ യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒരു ടിക്കറ്റിന്റെ റിസര്‍വേഷന്‍ നിരക്ക് മാത്രമേ ഈടാക്കൂ. കൂടാതെ മടക്ക യാത്ര ടിക്കറ്റ് ഉള്‍പ്പെടെ ഒരുമിച്ച് ബുക്ക് ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10% ഇളവും അനുവദിക്കും. അന്തര്‍സംസ്ഥാന സര്‍വ്വീസില്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത ഡെസ്റ്റിനേഷന്‍ പോയന്റില്‍ എത്തിച്ചേരുന്നതിന് കെഎസ്ആര്‍ടിസിയുടെ ലഭ്യമായ എല്ലാ സര്‍വ്വീസുകളിലും സൗജന്യ യാത്രയും അനുവദിക്കും. ഇതിന് വേണ്ടി യാത്രരേഖയും ഐഡി കാര്‍ഡും കണ്ടക്ടറെ ബോധ്യപ്പെടുത്തണം. ബസ് പുറപ്പെടുന്നതിന് രണ്ട് മണിയ്ക്കൂറിനുള്ളില്‍ 30 കിലോ മീറ്റര്‍ വരെയാണ് ഈ സൗജന്യം ലഭിക്കുകയുളളൂ.