അയനിക്കാട് മേഖലയിലെ പള്ളികള്‍ തുറക്കുന്നത് രണ്ടാഴചത്തേക്ക് നീട്ടി

Update: 2020-06-07 17:31 GMT
അയനിക്കാട് മേഖലയിലെ പള്ളികള്‍ തുറക്കുന്നത് രണ്ടാഴചത്തേക്ക് നീട്ടി

പയ്യോളി: കൊവിഡ് രോഗവ്യാപന സാധ്യതയുള്ള രണ്ട് കേസുകള്‍ നഗരസഭാ പരിധിയില്‍ നിലനില്‍ക്കുന്നതിനാല്‍ അയനിക്കാട് മഹല്ല് ജമാഅത്തിന് കീഴിലെ പള്ളികള്‍ തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കാന്‍ തീരുമാനിച്ചു. കീഴൂര്‍, പയ്യോളി, അയനിക്കാട് മേഖലയിലെ പതിനെട്ടോളം ജുമാഅത്ത് പള്ളികളാണ് അയനിക്കാട് മഹല്ല് ജമാഅത്തിന് കീഴില്‍ വരുന്നത്.

നഗരസഭ അധികൃതരും പയ്യോളി സി.ഐയും ആരോഗ്യ വകുപ്പും അയനിക്കാട് മഹല്ല് ജമാഅത്ത് ഭാരവാഹികളമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് കൂടി പള്ളികള്‍ തുറക്കുന്നത് നീട്ടാന്‍ തീരുമാനമായത്. 

Tags:    

Similar News