പാര്‍ലമെന്റിനു മുന്നില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിഷേധം

വയനാട് എം പി പ്രിയങ്കാ ഗാസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം

Update: 2024-12-14 06:04 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിനു പുറത്ത് പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിഷേധം. വയനാട് എം പി പ്രിയങ്കാ ഗാസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടുകൊണ്ടാണ് നീക്കം. ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിന് ചിലവായ തുക ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് അയച്ച കത്ത് പുറത്തു വന്നിരുന്നു. എയര്‍ലിഫ്റ്റിന് ചെലവായ 132 കോടി തിരിച്ചടക്കണമെന്നാണ് പ്രതിരോധ മന്ത്രാലയം കത്തില്‍ പറഞ്ഞത്. വയനാട് ദുരന്തത്തില്‍ കേരളത്തിന് ആവശ്യപ്പെട്ട സഹായം ഇതു വരെയും കേന്ദ്രം നല്‍കിയിട്ടില്ല. ഈ സാഹചര്യം കണക്കെലെടുത്താണ് ഇപ്പോള്‍ പ്രതിപക്ഷ എം പിമാര്‍ പ്രതിഷേധിക്കുന്നത്.

Tags:    

Similar News