വയനാട്: എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് വയനാട് എം പി പ്രിയങ്ക ഗാന്ധി. എം ടി വാസുദേവന്‍ നായരുടെ മരണത്തോടെ സാഹിത്യത്തെയും സിനിമയേയും സാംസ്‌കാരികാവിഷ്‌കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി പരിവര്‍ത്തനം ചെയ്ത ഒരു മഹാപ്രതിഭയേ കേരളത്തിനു നഷ്ടപ്പെട്ടെന്ന് പ്രിയങ്ക പറഞ്ഞു.
'അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തെയൊന്നാകെ പിടിച്ചുലയ്ക്കുന്നതാണ്. കേരളത്തിന്റെ പൈതൃകവും മനുഷ്യവികാരങ്ങളുടെ ആഴവും ഉള്‍കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍.
അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അനുശോചനമറിയിക്കുന്നു. അദ്ദേഹം പറഞ്ഞ എല്ലാ കഥകളിലൂടെയും അദ്ദേഹത്തിന്റെ പൈതൃകം ഇനിയും ജീവിക്കും'' പ്രിയങ്ക ഫെയ്‌സ്ബുക്കില്‍ കുറിച്ചു.