കൊവിഡ് രോഗവ്യാപനം ഉയരുന്നു: ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 44.65 ലക്ഷമായി

Update: 2020-09-11 02:14 GMT

ന്യൂഡല്‍ഹി: സാമൂഹിക അകലവും മാസ്‌കും നിര്‍ബന്ധമാക്കിയിട്ടും രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് ഇപ്പോള്‍ 9,16,018 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. 3,471,783 പേര്‍ രോഗമുക്തരായി. 75,062 പേര്‍ മരിച്ചു.

മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, ദില്ലി തുടങ്ങിയവയാണ് കൊവിഡ് -19 പകര്‍ച്ചവ്യാധി ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങള്‍. അതേസമയം രാജ്യത്ത് കൊവിഡ് സാമൂഹികവ്യാപനം നടന്നിട്ടില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരും ഐസിഎംആറും. വേണ്ട മുന്‍കരുതല്‍ എടുത്തതിന് ലോകാരോഗ്യ സംഘടന ഇന്ത്യയെ പുകഴ്ത്തുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ ഇതുവരെ 9,67,349 പേര്‍ക്കാണ് രോഗബാധയുണ്ടായത്. അതില്‍ 2,53,100 പേര്‍ നിലവില്‍ രോഗബാധയുള്ളവരാണ്. 6,86,462 പേര്‍ രോഗമുക്തരായി. 27,787 പേര്‍ മരിച്ചു.

ആന്ധ്രയില്‍ 5,27,512 പേരെയാണ് കൊറോണ ബാധിച്ചത്. സജീവ രോഗികള്‍ 97,271 പേരും 4,25,607 രോഗമുക്തരുമുണ്ട്. 4,634 പേര്‍ മരിച്ചു.

തമിഴ്‌നാട്ടില്‍ 480,524 പേരെയാണ് രോഗം ബാധിച്ചത്. 49,203 പേര്‍ സജീവ രോഗികളാണ്. 423,231 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 8,090 പേര്‍ മരിച്ചു.

തമിഴ്‌നാട് 480,524, കര്‍ണാടക 4,21,730, ഉത്തര്‍പ്രദേശ് 2,85,041, ഡല്‍ഹി 2,01,174, ബംഗാള്‍ 1,90,063 എന്നിങ്ങനെയാണ് ആകെ രോഗബാധിതരുടെ കണക്ക്.  

Tags:    

Similar News