കുവൈത്ത് സിറ്റി: ഓവര്‍സീസ് എന്‍സിപി കുവൈത്ത് കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനം കൊവിഡ് 19 സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് പ്രതീകാത്മക രീതിയില്‍ ആചരിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ച് അനുസ്മരിച്ചതോടൊപ്പം ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ നമ്മുടെ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു. ആനുകാലിക കാലഘട്ടത്തില്‍ ഗാന്ധിയന്‍ ആശയ, ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രചാരണ പരിപാടികള്‍ തുടരാനും യോഗം തീരുമാനമെടുത്തു.
പ്രത്യേകം ചുമതലപ്പെടുത്തിയ ഒഎന്‍സിപി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാന്‍സീസ്, ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ഞേരി, ട്രഷറര്‍ രവീന്ദ്രന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിജു സ്റ്റീഫന്‍, അരുള്‍ രാജ് എന്നിവര്‍ പങ്കെടുത്തു.