ഗോവ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ചത് നാല് മണിക്കൂറിനുള്ളില്‍ 26 പേര്‍

Update: 2021-05-11 14:33 GMT

പനാജി: ഗോവ മെഡിക്കല്‍ കോളജില്‍ നാല് മണിക്കൂറിനുള്ളില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ചത് 26 കൊവിഡ് രോഗികളെന്ന് റിപോര്‍ട്ട്. ഗോവ സംസ്ഥാന സര്‍ക്കാരിന്റെ ഗോ മെഡിക്കല്‍ കോളജ് ആന്റ് ഹോസ്പിറ്റലിലാണ് ദാരുമായ സംഭവം നടന്നത്.

26 പേരും പുലര്‍ച്ചെ 2നും 6നും ഇടയിലാണ് മരിച്ചതെന്ന കാര്യം ആരോ്യമന്ത്രി വിശ്വജിത് റാണെ സ്ഥിരീകരിച്ചെങ്കിലും മരണകാരണം അറിയില്ലെന്നാണ് അറിയിച്ചത്.

ആശുപത്രിയില്‍ ഓക്‌സിജന്റെ അഭാവം ചില അസൗകര്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞെങ്കിലും മരണകാരം ഓക്‌സിജന്‍ ഇല്ലാതായതാണെന്ന് പറഞ്ഞില്ല.

ആതേസമയം ഓക്‌സിജന്റെ കുറവ് ആശുപത്രിയിലുണ്ടായിരുന്നതായി ആരോഗ്യമന്ത്രി പിന്നീട് സമ്മതിച്ചു.

1,200 സിലിണ്ടറുകളാണ് വേണ്ടിയിരുന്നതെങ്കിലും 400 എണ്ണം മാത്രമേ നല്‍കാനായുള്ളൂവെന്ന് അദ്ദേഹം സമ്മതിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.

കൊവിഡ് രോഗികളുടെ ആധിക്യമുണ്ടായരുന്നതുകൊണ്ട് സിലിണ്ടറുകള്‍ എത്തിക്കാനായില്ലെന്ന് ഡോകര്‍മാര്‍ പറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമേയില്ലെന്ന നിലപാടിലാണ് ഗോവ സര്‍ക്കാര്‍.

Tags:    

Similar News