തിരുവനന്തപുരം: ജില്ലാ പര്യടനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍ എംപിയെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. തരൂരിന് ഏത് സമയവും എന്‍സിപിയിലേക്ക് വരാം. കോണ്‍ഗ്രസിലാണെങ്കിലും അല്ലെങ്കിലും തരൂരായിരിക്കും തിരുവനന്തപുരം എംപിയെന്നും അദ്ദേഹം പറഞ്ഞു.
തരൂരിന്റെ വലിപ്പം മനസ്സിലാക്കാത്ത ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അദ്ദേഹത്തിന്റെ കഴിവുകളെ ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. മറ്റ് നേതാക്കള്‍ അഴകൊഴമ്പന്‍ നിലപാടെടുക്കുമ്പോള്‍ തരൂരിന്റേത് വ്യക്തതയുള്ള നിലപാടാണ്. പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ശശി തരൂരിന് നല്‍കാമായിരുന്നു. വികസന കാര്യത്തില്‍ തരൂര്‍ രാഷ്ട്രീയം കാണിക്കാറില്ലെന്നും പി സി ചാക്കോ കൂട്ടിച്ചേര്‍ത്തു.