തിരുവനന്തപുരം: മുന്‍ എംപി പി സതീദേവി വനിതാകമ്മിഷന്‍ അധ്യക്ഷയാകും. എംസി ജോസഫൈന്‍ രാജിവച്ച ഒഴിവിലാണ് പി സതീദേവിയെ നിയമിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമുണ്ടായത്. മുന്‍ എംപിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമാണ് പി സതീദേവി.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ്. വടകരയില്‍ നിന്നുള്ള ലോക്‌സഭംഗമായിരുന്നു. 2004ല്‍ വടകര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ച സതീദേവി 2009ല്‍ മുല്ലപ്പള്ളി രാമചന്ദ്രനോടാണ് പരാജയപ്പെട്ടത്.
സ്വകാര്യ ചാനലിലെ ലൈവ് ചോദ്യോത്തര പരിപാടിക്കിടെ, പരാതിക്കാരിയോട് മോശമായി പെരുമായ പശ്ചാത്തലത്തിലാണ് വനിത കമ്മിഷന്‍ അധ്യക്ഷയായിരുന്ന എംസി ജോസഫൈന് രാജിവക്കേണ്ടിവന്നത്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമായിരുന്നു രാജിവച്ചത്.
സിപിഎം നേതാവ് പി ജയരാജന്റെ സഹോദരിയാണ് നിയമ ബിരുദധാരിയായ സതീദേവി.