മല്‍സ്യതൊഴിലാളികളുടെ വിദ്യാഭസവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് പാക്കേജ് രൂപീകരിക്കണം:മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്

രൂക്ഷമായ മണ്ണെണ്ണ പ്രതിസന്ധി പരിഹരിക്കമെന്നും മണ്ണെണ്ണയ്ക്ക് കൂട്ടിയ വില കുറയ്ക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു

Update: 2021-11-22 13:54 GMT

പരപ്പനങ്ങാടി: മല്‍സ്യതൊഴിലാളികളുടെ വിദ്യാഭസവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് പാക്കേജ് രൂപീകരിക്കണമെന്ന് മല്‍സ്യതൊളിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.ലോക മത്സ്യത്തൊഴിലാളി ദിനമായ നവംബര്‍ 21 നു മലപ്പുറം ജില്ലാ മല്‍സ്യതൊഴിലാളി കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ മല്‍സ്യതൊഴിലാളികള്‍ അനുഭവിക്കുന്ന അരക്ഷിതവസ്ഥയക്ക് മാറ്റം വരുത്തണമെന്നും ആവശ്യം ഉയര്‍ന്നു.തൊഴില്‍ മേഖല നേരിടുന്ന രൂക്ഷമായ മണ്ണെണ്ണ പ്രതിസന്ധി പരിഹരിക്കമെന്നും മണ്ണെണ്ണയ്ക്ക് കൂട്ടിയ വില കുറയ്ക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷനില്‍ അഖിലേന്ത്യ മല്‍സ്യതൊഴിലാളി കോണ്‍ഗ്രസ് നിര്‍വ്വാഹക സമിതി മെമ്പറായി തിരഞ്ഞെടുക്കപ്പട്ട മല്‍സ്യതൊളിലാളി കോണ്‍ഗ്രസ് മലപ്പുറംജില്ലാ പ്രസിഡന്റ് വി പി ഖാദറിനെ ആദരിച്ചു. കണ്‍വെന്‍ഷന്‍ ഡിസിസി സെക്രട്ടറി അഡ്വ. നസറുല്ല ഉദ്ഘാടനം ചെയ്തു. മല്‍സ്യതൊഴിലാളി കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റ് സിപി ഉമ്മര്‍,മല്‍സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ മുസ്തഫ കൂട്ടായി,സലാം നണിക്കാട്, കെ പി മൊയ്തീന്‍ കോയ,കെ വി മനോഹരന്‍, കെ പി കോയ, സി പി മുജീബ്,സക്കീര്‍ പി സി, സംസാരിച്ചു.



Tags:    

Similar News