തിരുവനന്തപുരം: കൊവിഡ് മൂലം നിര്‍ത്തി വെച്ചിരുന്ന പാലക്കാട് കോയമ്പത്തൂര്‍ ബോണ്ട് സര്‍വ്വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ തിരുവനന്തപുരത്ത് നിന്നും ഇന്ന് വൈകീട്ട് മുതലും മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും നാളെ രാവിലെ മുതലും തുടങ്ങാന്‍ തീരുമാനിച്ച സമയത്താണ് കോയമ്പത്തൂരിലേക്ക് സര്‍വ്വീസ് നടത്താന്‍ കോയമ്പത്തൂര്‍ കലക്ടര്‍ താല്‍ക്കാലിക അനുമതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് യൂനിറ്റില്‍ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന 3 കോയമ്പത്തൂര്‍ ബോണ്ട് സര്‍വ്വീസുകളാണ് നാളെ മുതല്‍ ആരംഭിക്കുക. കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും എല്ലാ സര്‍വ്വീസുകളും ആരംഭിക്കുന്നതെന്നും യാത്രാക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.