കുരിശിന്റെ വഴിയും വിഎച്ച്പിയുടെ ശോഭായാത്രയും തമ്മില്‍ സാമ്യമുണ്ടോ? യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്‌സിന്റെ പോസ്റ്റ് വൈറലായി

Update: 2025-04-14 01:02 GMT
കുരിശിന്റെ വഴിയും വിഎച്ച്പിയുടെ ശോഭായാത്രയും തമ്മില്‍ സാമ്യമുണ്ടോ? യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്‌സിന്റെ പോസ്റ്റ് വൈറലായി

തിരുവനന്തപുരം: ഡല്‍ഹി ലത്തീന്‍ അതിരൂപതയുടെ കുരിശിന്റെ വഴി പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പോലിസിനെയും അതിനെ ന്യായീകരിച്ച ജോര്‍ജ് കുര്യന്‍ അടക്കമുള്ള ബിജെപി നേതാക്കളെയും പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്‌സ്. ഡല്‍ഹിയിലെ ജഹാംഗിര്‍ പുരിയില്‍ വിഎച്ച്പിയുടെ ഹനുമാന്‍ ജയന്തി യാത്രക്ക് അനുമതി നല്‍കിയില്ലെന്നാണ് ജോര്‍ജ് കുര്യന്‍ പറഞ്ഞിരുന്നത്. ഇത്തരം വാദങ്ങളെ പൊളിച്ചു കളയുന്നതാണ് താരയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം


Full View

''

സംഘി ക്രിസംഘി ബാലന്‍സ് കെ നായരുകളുടെ ശ്രദ്ധയ്ക്ക്....

ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതിനെ ബിജെപി ന്യായീകരിക്കുന്നത്, വിശ്വഹിന്ദു പരിഷത്ത് നടത്താനിരുന്ന ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച ശോഭാ യാത്രയ്ക്കും ഡല്‍ഹി പോലീസ് അനുമതിയി കൊടുത്തിരുന്നില്ല എന്ന് പറഞ്ഞു കൊണ്ടാണ്.

ദേശീയ വിഡ്ഢികള്‍ ഇത്തരം ക്യാപ്‌സ്യൂള്‍ ഇറക്കുന്നതിനു മുന്‍പ് അല്പമെങ്കിലും ഹോംവര്‍ക്ക് ചെയ്യുമെന്ന് മിഥ്യാധാരണയോന്നും നമ്മുക്കില്ല.

ഇനി കാര്യത്തിലേക്ക് വരാം..

2022 ല്‍ മുതല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വിശ്വഹിന്ദു പരിഷത്തിന്റെ ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് ഡല്‍ഹിയില്‍ വിലക്കുണ്ട്.

എന്താണ് കാരണം?

2022 ഏപ്രില്‍ 16ന് ഡല്‍ഹിയിലെ ജഹാംഗീര്‍പുരി പ്രദേശത്ത് ഹനുമാന്‍ ജയന്തി ദിനത്തില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്കിടെ സംഘര്‍ഷമുണ്ടായി.

വലതുപക്ഷ ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളുമായി ആ ദിവസം സംഘടിപ്പിച്ച മൂന്ന് ഘോഷയാത്രകളില്‍ അവസാനത്തേതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.

വാളുകളും പിസ്റ്റളുകളും വീശിയടിച്ച് ഘോഷയാത്ര നടത്തിയ സംഘികള്‍, മുസ്ലീങ്ങള്‍ റമദാന്‍ പ്രാര്‍ത്ഥനകള്‍ നടത്തുകയായിരുന്ന ഒരു പള്ളിക്ക് സമീപം ഘോഷയാത്ര നിര്‍ത്തി, ഉച്ചഭാഷിണികളില്‍ നിന്ന് ഉച്ചത്തില്‍ സംഗീതം മുഴക്കുകയും അധിക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു.

അങ്ങനെ ഇതിനെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അത് കല്ലെറിയല്‍, തീവയ്പ്പ്, വെടിവയ്പ്പ് എന്നിവയിലേക്ക് വരെ കൊണ്ടെത്തിച്ചു.

അക്രമത്തില്‍ അങ്കിത് ശര്‍മ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.. എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിരവധി മനുഷ്യര്‍ക്കും പരിക്കേറ്റു.

2022ലെ സംഭവത്തെത്തുടര്‍ന്ന്, അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കണ്ടെത്തി ഡല്‍ഹി പോലീസ് 45 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.

ആകെ 25 പേരെ അറസ്റ്റ് ചെയ്തു, രണ്ട് പ്രായപൂര്‍ത്തിയാകാത്തവരെയും കസ്റ്റഡിയിലെടുത്തു.

ഈ കാരണങ്ങള്‍ കൊണ്ടാണ് ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് ദേശീയ തലസ്ഥാനത്തെ ജഹാംഗീര്‍പുരിയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന 'ശോഭ യാത്ര'യ്ക്ക് ഡല്‍ഹി പോലീസ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി അനുമതി നിഷേധിച്ചു വരുന്നത്.

പ്രദേശത്തെ ക്രമസമാധാനപാലനത്തെയും സുരക്ഷയെയും വെല്ലുവിളിക്കുന്ന സാഹചര്യങ്ങളെയും അതിന്റെ പ്രത്യാഘാതങ്ങളും കണക്കിലെടുത്താണ്' ഈ തീരുമാനമെന്ന് ഡല്‍ഹി പോലീസ് പറയുന്നത്.സംശയമുള്ളവര്‍ക്ക് '2022 Jahangirpuri VHP violence' എന്ന് ഗൂഗിള്‍ ചെയ്തു നോക്കാവുന്നതാണ്.

AD 52 ലാണ് ക്രിസ്തുമതം ഇന്ത്യയിലേക്ക് കടന്ന് വരുന്നത്.

അന്ന് മുതല്‍ ഇന്നുവരെയുള്ള 2000 ല്‍ പരം വര്‍ഷം കാലയളവില്‍ ഏതെങ്കിലും ഒരു ക്രിസ്തീയ ഘോഷയാത്രയ്ക്കിടയില്‍ ആയുധങ്ങള്‍ എടുത്ത് ഭീതി പടര്‍ത്തിയതായൊ... കല്ലെറിഞ്ഞതായോ... വെടിവെപ്പുണ്ടായതായോ ചരിത്രത്തില്‍ എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ? ഇല്ല.

അപ്പൊ സംഘികള്‍ക്ക് വെട്ടും കുത്തുമില്ലാതെ സമാധാനപരമായിട്ട് ഒരു പരിപാടി പോലും നടത്താനുള്ള കെല്‍പ്പില്ലാത്തത് കൊണ്ട്, ഇന്ത്യ മഹാരാജ്യത്തെ ബാക്കിയുള്ള ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ വിശ്വാസികളും സാധാരണ ജനങ്ങളും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചു കൊള്ളണം എന്ന്.

പണ്ടത്തെ ഒരു പഴഞ്ചൊല്ലാണ് ഓര്‍മ്മ വരുന്നത്..

'പട്ടി പുല്ല് തിന്നുകയുമില്ല...

പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ല...

Similar News