പമ്പാസ്‌നാനം ഒഴിവാക്കണം; രാത്രി യാത്ര വേണ്ട; ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക നിര്‍ദേശം

Update: 2021-10-16 12:10 GMT
പമ്പാസ്‌നാനം ഒഴിവാക്കണം; രാത്രി യാത്ര വേണ്ട; ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക നിര്‍ദേശം

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ തീര്‍ത്ഥാടകര്‍ക്ക് ജില്ലാ ഭരണകൂടം പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പമ്പയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പമ്പയില്‍ കുളിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ രാത്രി യാത്രയും ഒഴിവാക്കണം.

പ്രദേശത്തെ പലയിടങ്ങളിലും വെള്ളം ഉയരുകയും നിരവധി വാഹനങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തിരുന്നു. സമാനമായ ഉത്തരവുകള്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പുറപ്പെടുവിച്ചു.

തുലാമാസ പൂജകള്‍ക്കായി ശനിയാഴ്ചയാണ് നട തുടറക്കുന്നത്. ഞായറാഴ്ച ഭക്തര്‍ക്ക് പ്രവേശനാനമുതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News