പാരഗ്ലൈഡര്‍ തകര്‍ന്ന് കുളുവില്‍ മലയാളിയും ഗൈഡും മരിച്ചു

Update: 2019-04-08 03:59 GMT

മണാലി: പാരഗ്ലൈഡര്‍ തകര്‍ന്ന് കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരിയും പൈലറ്റും ഹിമാചല്‍ പ്രദേശിലെ കുളുവില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. കൊല്ലപ്പെട്ട മലയാളിയുടെ പേര് അല്‍തോ ബച്ചു(23) എന്നാണെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അപകടസ്ഥലത്ത് വച്ച് തന്നെ ഇയാള്‍ മരിച്ചു. പാരഗ്ലൈഡര്‍ പറത്തിയിരുന്ന പൈലറ്റ് നരേഷ് കുമാര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചതെന്നും കുളു പോലിസ് മേധാവി ഷാലിനി അഗ്‌നിഹോത്രി പിടിഐയോട് പറഞ്ഞു. കുളു ജില്ലയിലെ ധോബി ഗ്രാമത്തിലാണ് അപകടം നടന്നത്. പാരഗ്ലൈഡിങ് സംഘടിപ്പിച്ചവര്‍ക്ക് എതിരേ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട മലയാളിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

അപകടം എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമല്ല. പാരഗ്ലൈഡര്‍ തകര്‍ന്നു വീഴാന്‍ കാരണം അശ്രദ്ധയാണോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് അന്വേഷണത്തിന് ശേഷം മാത്രമേ പറയാന്‍ കഴിയൂ എന്നാണ് പോലിസ് പറയുന്നത്.

Similar News