സമാന്തര ബാര്‍ ; നെടുങ്കണ്ടം സ്വദേശി പിടിയില്‍

Update: 2021-05-20 13:01 GMT
സമാന്തര ബാര്‍ ; നെടുങ്കണ്ടം സ്വദേശി പിടിയില്‍

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് സമാന്തര ബാര്‍ ഒരുക്കി മദ്യക്കച്ചവടം നടത്തിയ ആള്‍ അറസ്റ്റില്‍. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ആലുങ്കല്‍ ജയനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 25 കുപ്പി വിദേശമദ്യം പിടികൂടി. മദ്യം സൂക്ഷിച്ചുവച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

ലോക്ഡൗണ്‍ മുതലെടുത്ത് ചക്കക്കാനത്തെ സ്വകാര്യ വര്‍ക്ക് ഷോപ്പിനോട് ചേര്‍ന്നുള്ള പ്രദേശം കേന്ദ്രീകരിച്ചാണ് ഇയാള്‍ സമാന്തര ബാര്‍ സംവിധാനമൊരുക്കി മദ്യവില്പന നടത്തിയിരുന്നത്. കോണ്‍ക്രീറ്റ് മിക്‌സചര്‍ കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന വാഹനത്തിലും സമീപത്ത് റോഡരികിലും ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍. ലോക്ക്ഡൗണിനു മുന്‍പ് ബീവറേജ് ഷോപ്പുകളില്‍ നിന്ന് വാങ്ങിവച്ച മദ്യമാണ് ഇയാള്‍ വില്പന നടത്തിയിരുന്നത്.

Tags:    

Similar News