പരപ്പനങ്ങാടി സമ്പൂര്‍ണ്ണ മാലിന്യ മുക്ത നഗരസഭയെന്ന് പ്രഖ്യാപനം

Update: 2025-03-29 11:53 GMT
പരപ്പനങ്ങാടി സമ്പൂര്‍ണ്ണ മാലിന്യ മുക്ത നഗരസഭയെന്ന് പ്രഖ്യാപനം

പരപ്പനങ്ങാടി: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പരപ്പനങ്ങാടിയെ സമ്പൂര്‍ണ്ണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദാണ് പ്രഖ്യാപനം നടത്തിയത്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഖൈറുന്നിസ താഹിര്‍ പ്രഖ്യാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ബൈജു പുത്തലത്തൊടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പ്രഖ്യാപനത്തിന് മുന്നോടിയായി 693 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, 108 സ്ഥാപനങ്ങള്‍, 8 ടൗണുകള്‍ എന്നിവ ഹരിത പ്രഖ്യാപനം നടത്തി. നഗരസഭയിലെ മുഴുവന്‍ സ്‌കൂളുകളെയും ഹരിത വിദ്യാലയങ്ങളായും പ്രഖ്യാപിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബി പി ഷാഹിദ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ സുഹറ ടീച്ചര്‍, സീനത്ത് ആലിബാപ്പു, കെ പി മുഹ്‌സിന, സി നിസാര്‍ അഹമ്മദ്, മുന്‍ വൈസ് ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു, കൗണ്‍സിലര്‍മാരായ കാര്‍ത്തികേയന്‍, സുമി റാണി, കെ സി നാസര്‍, ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Similar News