അന്യജാതിക്കാരനുമായി പ്രണയം: ഗര്‍ഭിണിയായ യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി
ബിരുദ വിദ്യാര്‍ഥിനിയായ യുവതി കാമുകനില്‍ നിന്നും ഗര്‍ഭിണിയായ വിവരം രക്ഷിതാക്കളെ അറിയിച്ചിരുന്നു. ഗര്‍ഭഛിദ്രം നടത്താനുള്ള വീട്ടുകാരുടെ നിര്‍ദേശം യുവതി അംഗീകരിച്ചില്ല.
ഹൈദരാബാദ്: അന്യജാതിക്കാരനുമായുണ്ടായ പ്രണയത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ മാതാപിതാക്കള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തെലുങ്കാനയിലെ കാലുകുന്ദ്ലയിലെ 20കാരിയായ കോളെജ് വിദ്യാര്‍ഥിനിയെയാണ് മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഏഴിനാണ് യുവതി വീട്ടില്‍വെച്ച് കൊല്ലപ്പെട്ടത്.ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് മാതാപിതാക്കള്‍ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. യുവതിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് വില്ലേജ് സെക്രട്ടറി പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ വ്യക്തമായത്.
ബിരുദ വിദ്യാര്‍ഥിനിയായ യുവതി കാമുകനില്‍ നിന്നും ഗര്‍ഭിണിയായ വിവരം രക്ഷിതാക്കളെ അറിയിച്ചിരുന്നു. ഗര്‍ഭഛിദ്രം നടത്താനുള്ള വീട്ടുകാരുടെ നിര്‍ദേശം യുവതി അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഉറങ്ങിക്കിടിക്കുമ്പോള് തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത പോലിസ് കൊലപാതകത്തിന് കേസെടുത്തു.