പാരിസണ്‍സ് എസ്റ്റേറ്റ് തൊഴിലാളികളുടെ പണിമുടക്ക്; പ്രമുഖ യൂണിയനുകളുടെ സമര നാടകം: എസ്ഡിറ്റിയു

Update: 2025-02-05 11:16 GMT
പാരിസണ്‍സ് എസ്റ്റേറ്റ് തൊഴിലാളികളുടെ പണിമുടക്ക്; പ്രമുഖ യൂണിയനുകളുടെ സമര നാടകം: എസ്ഡിറ്റിയു

മാനന്തവാടി: പാരിസണ്‍സ് എസ്റ്റേറ്റില്‍ ഇന്ന് തൊഴിലാളികളെ കൊണ്ട് പണിമുടക്ക് നടത്തുന്നത് പ്രമുഖ യൂണിയനുകളുടെ സമര നാടകം മാത്രമാണെന്നും തൊഴിലാളികള്‍ ഇത് തിരിച്ചറിയണമെന്നും എസ്ഡിറ്റിയു വയനാട് ജില്ലാ കമ്മിറ്റി.

കാലങ്ങളായി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ യഥാസമയം ഇടപെട്ട് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്താതെ ത്രിതല പഞ്ചായത്ത് ഇലക്ഷന്‍ മുന്നില്‍ കണ്ട് കൊണ്ട് പണിമുടക്ക് നാടകം കളിച്ച് തൊഴിലാളികളെ വഞ്ചിക്കുന്ന യൂണിയനുകള്‍ യഥാര്‍ത്ഥത്തില്‍ തൊഴിലാളി വിരുദ്ധരാണ്.ഇതിനെതിരെ പ്രബുദ്ധരായ തൊഴിലാളി സുഹൃത്തുക്കള്‍ പ്രതികരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൈദ് ചിറക്കര, സെക്രട്ടറി മമ്മൂട്ടി കെ,ട്രഷറര്‍ കുഞ്ഞബ്ദുള്ള എം കെ ദാവൂദ്, തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News