മന്ത്രിപദവി ലഭിച്ചില്ല, മഹാരാഷ്ട്ര കോണ്‍ഗ്രസ് എംഎല്‍എയുടെ അനുയായികള്‍ പാര്‍ട്ടി ഓഫിസ് അടിച്ചുതകര്‍ത്തു

തങ്ങളുടെ നേതാക്കള്‍ക്ക് മന്ത്രിപദവി ലഭിക്കാത്തതിന്റെ പേരില്‍ കോണ്‍ഗ്രസ്സിലെ നേതാക്കളിലും അനുയായികളിലും അസ്വസ്ഥത പുകയുകയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

Update: 2019-12-31 15:33 GMT

പൂനെ: പുതിയ മന്ത്രിസഭാ വികസനത്തില്‍ മന്ത്രി പദവി ലഭിക്കാത്തതിന് മഹാരാഷ്ട്ര കോണ്‍ഗ്രസ് എംഎല്‍എ സംഗ്രാം തോപ്‌തെയുടെ അനുയായികള്‍ പാര്‍ട്ടി ഓഫിസ് തല്ലിത്തകര്‍ത്തു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്നലെയാണ് 36 പേരെ കൂടെ മന്ത്രിസഭയിലെടുത്തത്. അതോടെ മൊത്തം മന്ത്രിമാരുടെ എണ്ണം 43 ആയി.

തോപ്‌തെയുടെ അനുയായികളാണ് പാര്‍ട്ടി ഓഫിസ് ആക്രമിച്ച് ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തെന്ന് പോലിസ് പറഞ്ഞു.

അക്രമികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ മുദ്രാവാക്യം വിളിച്ചു. മുന്‍ മന്ത്രി അനന്തറാവു തോപ്‌തെയുടെ മകനാണ് സംഗ്രാം തോപ്‌തെ.

തങ്ങളുടെ നേതാക്കള്‍ക്ക് മന്ത്രിപദവി ലഭിക്കാത്തതിന്റെ പേരില്‍ കോണ്‍ഗ്രസ്സിലെ നേതാക്കളിലും അനുയായികളിലും അസ്വസ്ഥത പുകയുകയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

മുന്‍ മുഖ്യമന്ത്രി സുശില്‍കുമാര്‍ ഷിന്റെയുടെ മകളും മൂന്നുതവണ എംഎല്‍എയുമായ പ്രാന്ദി, മുന്‍ മുഖ്യമന്ത്രി പ്രത്വിരാജ് ചൗഹാന്‍ തുടങ്ങിയവരാണ് മന്ത്രിസ്ഥാനം ലഭിക്കാത്ത പ്രമുഖര്‍.




Tags:    

Similar News