കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന 60 ലക്ഷത്തിന്റെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

Update: 2021-08-31 03:58 GMT

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്. 60 ലക്ഷം രൂപ വിലവരുന്ന 1,255 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മുഹമ്മദ് കമറുദ്ദീനെയാണ് കസ്റ്റംസ് സംഘം പിടികൂടിയത്. ഇന്ന് രാവിലെ ആറിനെത്തിയ എ 8 4018 ഷാര്‍ജ -കണ്ണൂര്‍ വിമാനത്തിലാണ് കമറുദ്ദീനെത്തിയത്.

പരിശോധനയ്ക്ക് കസ്റ്റംസ് അസി. കമ്മീഷണര്‍ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍, ഇന്‍സ്‌പെക്ടര്‍മാരായ അശോക് കുമാര്‍, ഹബീബ്, നിഖില്‍, സൂരജ് ഗുപ്ത, മനീഷ്, സന്ദീപ് കുമാര്‍, ജുബൈര്‍ ഖാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Tags:    

Similar News