ന്യൂഡല്‍ഹി: കെ സുധാകരന്‍ ഉള്‍പ്പടെയുള്ള അസംതൃപ്തരായ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപിയില്‍ ചേരുമെന്ന് പി സി ചാക്കോ. കെ. സുധാകരന് കോണ്‍ഗ്രസില്‍ തുടരാന്‍ താത്പര്യമില്ല. ഇക്കാര്യം തനിക്കറിയാം. കേരളത്തില്‍ നിന്ന് അര ഡസനോളം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ഉടന്‍ എന്‍സിപിയില്‍ ചേരുമെന്നും പി. സി ചാക്കോ വ്യക്തമാക്കി.
മുന്‍ എം പിയും കോണ്‍ഗ്രസ് നേതാവുമായി പി സി ചാക്കോ ഇന്നലെയാണ് എന്‍.സി.പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് പി. സി ചാക്കോ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.