'പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ് സഭ കൂടുന്നത്'-പിസി വിഷ്ണുനാഥ്
നവീനവും ശാസ്ത്രീയവുമായ പദ്ധതികളാണ് നടപ്പിലാക്കേണ്ടതെന്നും വിഷ്ണുനാഥ്
തിരുവനന്തപുരം: പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ് സഭ കൂടുന്നതെന്ന് പിസി വിഷ്ണുനാഥ്. തീരപ്രതിസന്ധിയെ കുറിച്ചുള്ള അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ചെല്ലാനത്ത് പരാജയപ്പെട്ട പദ്ധതിയാണ് വിഴിഞ്ഞത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. നവീനവും ശാസ്ത്രീയവുമായ പദ്ധതികളാണ് നടപ്പിലാക്കേണ്ടത്. മണ്‍സൂണ്‍ സീസണില്‍ മാത്രമല്ല തീരക്ഷോഭമുണ്ടാകുന്നത്. തീരത്ത് പുതിയ സൈക്ലോണ്‍ രൂപപ്പെടുകയാണ്. അതുകൊണ്ട് അടിയന്തരമായി ഈ പ്രശ്‌നം പരിഹരിക്കണം. പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാനില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ സഭ കൂടുന്നത്'- പിസി വിഷ്ണുനാഥ് പറഞ്ഞു.
അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.