ബ്രിജ്ഭൂഷന് ജനങ്ങള്‍ മറുപടി നല്‍കും, ഇത്തവണ ജനങ്ങളുടെ വോട്ട് കോണ്‍ഗ്രസിന്: വിനേഷ് ഫോഗട്ട്
ഗുസ്തിയും രാഷ്ട്രീയവും ഒരു പോലെ ബുദ്ധിമുട്ടുള്ളതാണെന്നും വെല്ലുവിളികളെ ഭേദിച്ച് മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു
ചണ്ഡീഗഢ്: ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷന് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് ഗുസ്തി താരവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ വിനേഷ് ഫോഗട്ട്. ഗുസ്തിയും രാഷ്ട്രീയവും ഒരു പോലെ ബുദ്ധിമുട്ടുള്ളതാണെന്നും വെല്ലുവിളികളെ ഭേദിച്ച് മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. ''ആരോപണങ്ങളില്‍ ഇപ്പോള്‍ മറുപടി പറയുന്നില്ല. ജുലാനയിലെ ജനങ്ങളാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതുവരെ ബിജെപിക്ക് വോട്ടു ചെയ്തിരുന്നവര്‍ ഇത്തവണ കോണ്‍ഗ്രസിന് വോട്ടു ചെയ്യും. ജയിച്ചാല്‍ ചെയ്യാന്‍ ഏറെ കാര്യങ്ങളുണ്ട്. ജുലാനയില്‍ മികച്ച വികസനം കൊണ്ടുവരും''ഫോഗട്ട് പറഞ്ഞു.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി, കോണ്‍ഗ്രസ്, ജെജെപി, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവരാണ് സംസ്ഥാനത്തെ 90 മണ്ഡലങ്ങളിലായി വോട്ടെടുപ്പിനെ നേരിടുന്നത്. ബിജെപി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടികള്‍, ഗുസ്തി പ്രതിഷേധം, ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുയര്‍ത്തി വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയാണ് കോണ്‍ഗ്രസ്.