പ്രമേഹമുള്ളവര്‍ക്ക് സധൈര്യം കഴിക്കാം; ട്രെയിന്‍ യാത്രകളില്‍ പുതിയ ഭക്ഷണമെനു സജ്ജം

Update: 2024-12-05 05:05 GMT

കോഴിക്കോട്: പ്രമേഹമുള്ളവര്‍ ട്രെയിന്‍ യാത്രകളില്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഭക്ഷണം. ആ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. പ്രമേഹമുള്ളവര്‍ക്ക് കഴിക്കാന്‍ സാധിക്കുന്ന ഭക്ഷണം നല്‍കുകയാണ് ലക്ഷ്യം. ആദ്യഘട്ടമെന്നോണം രാജ്യത്ത് സര്‍വീസ് നടത്തുന്ന പ്രീമിയം തീവണ്ടികളിലാണ് പുതിയ ഭക്ഷണമെനു ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ സജ്ജമാക്കിയത്.

വന്ദേഭാരത്, രാജധാനി തീവണ്ടികളില്‍ ഇതുവരെ സസ്യ (വെജ്), സസ്യേതര (നോണ്‍വെജ്) ഭക്ഷണങ്ങള്‍ മാത്രമാണ് ഐആര്‍സിടിസി നല്‍കുന്നത്. യാത്രാടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍തന്നെ അവരവര്‍ക്ക് ആവശ്യമായ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം വിനിയോഗിക്കാം.നിലവിലെ ഈ രണ്ടുതരം വിഭവങ്ങള്‍ക്കുപുറമേ, പ്രമേഹരോഗികള്‍ക്കുള്ള സസ്യഭക്ഷണം, പ്രമേഹരോഗികള്‍ക്കുള്ള സസ്യേതരഭക്ഷണം ഇനി മുതല്‍ ഓര്‍ഡര്‍ ചെയ്യാം.

Tags:    

Similar News