വിദ്വേഷ പ്രസ്താവന; പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത

Update: 2025-01-11 04:41 GMT

കോട്ടയം: വിദ്വേഷ പരാമർശം സംബന്ധിച്ച വിഷയത്തിൽ കേസെടുത്തതിന് പിന്നാലെ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയെന്ന് റിപോർട്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും. എന്നാൽ അറസ്റ്റ് ഒഴിവാക്കാൻ പി സി ജോർജ് കോടതിയിൽ മുൻ കൂർ ജാമ്യാപേക്ഷ നൽകുമെന്നാണ് സൂചനകൾ. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് മുസ് ലിംകളെല്ലാം തീവ്രവാദികളാണെന്ന് പി സി ജോർജ് പറഞ്ഞിരുന്നു. മുസ് ലിംകൾ പാകിസ്ഥാനിലേക്ക്  പോകട്ടേ, അവർക്ക് ഇന്ത്യയല്ല പാകിസ്ഥാനാണ് വേണ്ടത് എന്നും പിസി ജോർജ് പറഞ്ഞു. വിഷയത്തിൽ എസ്ഡി പിഐ , പിഡിപി, മുസ്‌ലിം യൂത്ത് ലീഗ് തുടങ്ങിയ സംഘടനകൾ പരാതി നൽകി.

ആദ്യം ലാഘവത്തോടെ കേസ് തള്ളികളയാൻ ശ്രമിച്ച പോലിസ് വിമർശനങ്ങൾ ശക്തമായതോടെ കേസെടുക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. തുടർന്ന് ഇന്നലെയാണ് പിസി ജോർജിനെതിരേ കേസെടുത്തത്.

Tags:    

Similar News