കോഴിക്കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരേ പെട്രോള്‍ ബോംബേറ്

Update: 2022-06-20 02:36 GMT

കോഴിക്കോട്: നൊച്ചാട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വി പി നസീറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

ബോംബേറില്‍ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവമുണ്ടായതെന്നാണ് വിവരം. പേരാമ്പ്ര പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു.

Tags:    

Similar News