തുടര്‍ച്ചയായി പതിമൂന്നാം ദിവസവും പെട്രോള്‍ ഡീസല്‍ വില കൂട്ടി

Update: 2021-02-20 05:04 GMT
കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ 13ാം ദിവസവും ഇന്ധനവില ഉയര്‍ന്നു. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് കൂടിയത്.. തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില 92 രൂപ 69 പൈസയും ഡീസല്‍ വില 87 രൂപ 22 പൈസയാണ്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 90 രൂപ 85 പൈസയും ഡീസല്‍ 85 രൂപ 49 പൈസയിലുമെത്തി. കോഴിക്കോട് 90.46 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 85.10 രൂപയും.


ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.19 രൂപയാണ് വില. ഡീസലിന് 80.60 രൂപയും, മുംബൈയില്‍ പെട്രോളിന് 97 രൂപയും ഡീസലിന് 87.67 രൂപയുമാണ് ഇന്നത്തെ വില. രാജ്യത്തെ ചില സ്ഥലങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു. ആഗോള അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യകത ഉയര്‍ന്നതും കൊവിഡ് 19 നുള്ള വാക്‌സിന്‍ ലഭിക്കാനുള്ള സാധ്യതയുമാണ് ഇന്ധന വില വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. കൂടാതെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നതും ഇന്ധനവില വര്‍ധനവിന് കാരണമാകുന്നു. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.




Similar News