
ചെന്നൈ: വഖ്ഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് ടിവികെ അധ്യക്ഷന്‍ വിജയ് സുപ്രിംകോടതിയില്‍ ഹരജി നല്‍കി. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും വിജയിന്റെ ഹരജി ആവശ്യപ്പെടുന്നു.നിയമത്തിനെതിരെ സംസ്ഥാന വ്യാപകയായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും പാര്‍ടി നേതൃയോഗത്തില്‍ പ്രമേയം പാസാക്കുകയും ചെയ്തതിനു ശേഷമാണ് വിജയ് കോടതിയെ സമീപിക്കുന്നത്. നിയമത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദും സുപ്രിംകോടതിയെ സമീപിച്ചു. വഖ്ഫ് ബില്ല് ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതി അംഗമായിരുന്നു ഇമ്രാന്‍. രാഷ്ട്ര രൂപീകരണ സമയത്ത് വിവിധ സമുദായങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകളുടെ ലംഘനമാണ് നിയമമെന്ന് ഹരജിയില്‍ ഇമ്രാന്‍ മസൂദ് ചൂണ്ടിക്കാട്ടി. സ്വന്തം വിശ്വാസ പ്രകാരം ഓരോ സമുദായങ്ങള്‍ക്കും ഇന്ത്യയില്‍ ജീവിക്കാമെന്ന് ഭരണഘടനാ നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിരുന്നതായി ഹരജി പറയുന്നു.അതേസമയം, നിയമത്തെ അനുകൂലിച്ച് രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഇടപെടല്‍ അപേക്ഷ നല്‍കി.