പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാം

Update: 2024-12-12 00:53 GMT

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വരിക്കാര്‍ക്ക് പിഎഫ് തുക ഇനി എടിഎം വഴി പിന്‍വലിക്കാം. ജനുവരി മുതല്‍ ഈ സൗകര്യം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് എടിഎം കാര്‍ഡുകള്‍ നല്‍കും. ക്ലെയിമുകള്‍ വേഗം തീര്‍പ്പാക്കാനും തൊഴിലാളികളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനും സാമ്പത്തിക സ്വാശ്രയത്വം വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക വര്‍ധിപ്പിക്കും. രാജ്യത്ത് ഏഴുകോടി വരിക്കാരാണ് ഉള്ളത്.

Similar News