ഏരിയാൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവ്‌ മരിച്ചു

Update: 2019-10-21 06:44 GMT
ഏരിയാൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവ്‌ മരിച്ചു

കാസർ​ഗോഡ്: ബൈക്കും ട്രാവലർ വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിന് ​ഗുരുതര പരിക്ക്. ഏരിയാൽ കുളങ്കര സ്വദേശിയും മൊഗ്രാൽ പുത്തൂർ കടവത്ത്‌ കഫേനോ ഹബ്ബ്‌ ഉടമയുമായ ആബിദ്‌ (26) ആണ് മരിച്ചത്‌. ഞായറാഴ്ച രാത്രി 9.45ന് ഏരിയാൽ പള്ളിക്കടുത്ത് വച്ചാണ് അപകടം നടന്നത്. കട പൂട്ടി സുഹൃത്ത് കൊള്ളങ്കരയിലെ ജാവിദി(24)നൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് ഇടറോഡിൽ നിന്നും വന്ന ട്രാവലർ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ആബിദിനെയും ജാബിറിനെയും നാട്ടുകാർ ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ആബിദ് മരിച്ചിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ ജാവിദിനെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്‌. നാലു വർഷങ്ങൾക്ക്‌ മുൻപ്‌ അർബുദ രോഗ ബാധിതനായ ആബിദ്‌ അതിൽ നിന്നും മോചിതനായി പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക്‌ തിരിച്ചു വന്നതായിരുന്നു. യുവാവിന്റെ മരണവാർത്തയറിഞ്ഞ്‌ നടുങ്ങിയിരിക്കുയാണ് നാട്ടുകാരും സുഹൃത്തുക്കളും. പരേതനായ മഹമൂദ്-സഫിയ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: നിഷാബി, ഷാനിബ, ഷംല, തസ്ലീം. പോപുലർ ഫ്രണ്ട് ഒാഫ് ഇന്ത്യാ പ്രവർത്തകനാണ് ആബിദ്.

Similar News