പോപുലര്‍ ഫ്രണ്ടിനെ അപകീര്‍ത്തിപെടുത്തിയ കേസില്‍ ബിജെപി എംപിക്ക് ഉപാധികളോടെ ജാമ്യം
ബംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ഐഎംഎ നിക്ഷേപ തട്ടിപ്പുമായി പോപുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന ആരോപണത്തിലായിരുന്നു ശോഭ കരന്ദ്‌ലജയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.
ബെംഗളൂരു: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഉഡുപ്പി-ചിക്കമംഗളൂരു എംപിയും ബിജെപി വനിതാനേതാവുമായ ശോഭ കരന്ദ്‌ലജെയ്ക്ക് ഉപാധികളോടെ ജാമ്യം. ജാമ്യത്തുകയായി സ്വന്തം ബോണ്ടില്‍ 50,000 രൂപയും സെക്യൂരിറ്റി തുകയായി 10,000 രൂപയുമാണ് കോടതിയില്‍ ഒടുക്കേണ്ടത്. പ്രതേക കോടതി ജഡ്ജ് രാമചന്ദ്ര ഡി ഹദ്ദറാണ് കോടതിയില്‍ ഹാജരാവാതിരുന്നതിന് പിഴയായി 200 രൂപയും ജാമ്യത്തുകയായി 60,000 രൂപ കെട്ടിവയ്ക്കണമെന്ന് ഉത്തരവിട്ടത്. ബംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ഐഎംഎ നിക്ഷേപ തട്ടിപ്പുമായി പോപുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന ആരോപണത്തിലായിരുന്നു ശോഭ കരന്ദ്‌ലജയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.