ഫൈസര്‍ വാക്‌സിന്‍: അനുമതിക്കുവേണ്ടി സര്‍ക്കാരിനു സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിനുള്ള അനുമതിക്കുവേണ്ടി സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചതായി ഫൈസര്‍.
ബഹ്‌റയ്ന്‍ ബ്രിട്ടനിലും അനുമതി ലഭിച്ചതൊട്ടടുത്ത ദിവസങ്ങളിലാണ് ഫൈസര്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയത്. രാജ്യത്ത് അനുമതി തേടി അപേക്ഷ നല്‍കിയ ആദ്യ കമ്പനിയും ഫൈസറാണ്.
ഡ്രഗ് അതോറിറ്റിയുമായുള്ള ആദ്യ യോഗം നടന്നിരുന്നതായും എന്നാല്‍ അനുമതിയ്ക്കുവേണ്ടിയുള്ള പുതിയ നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ കൂടുതല്‍ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അപേക്ഷ തന്നെ പിന്‍വലിക്കുന്നതെന്നും കമ്പനി പറഞ്ഞു. വിവരങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷ നല്‍കുമെന്ന് ഫൈസര്‍ പ്രതിനിധി അറിയിച്ചു.
ഇന്ത്യയില്‍ വാക്‌സിന്‍ പരിശോധന നടത്താതെത്തന്നെയാണ് ഫൈസര്‍ അനുമതിക്കുവേണ്ടി അപേക്ഷ നല്‍കിയിരുന്നത്. മറ്റ് രാജ്യങ്ങളില്‍ നടന്ന പരിശോധനാഫലങ്ങളാണ് അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.