ഫോണ്‍ ചോര്‍ത്തല്‍; പി വി അന്‍വറിനെതിരേ തെളിവില്ലെന്ന് പോലിസിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്ട്

കൊച്ചി: ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ അന്‍വറിനെതിരേ തെളിവുകളില്ലെന്ന് പോലിസിന്റെ അന്വേഷണ റിപോര്‍ട്ട്. റിപ്പോര്‍ട്ട് പോലിസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലിസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കമുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിലേക്കടക്കം ഹരജി വന്നിരുന്നു. അതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു.
സ്വര്‍ണക്കടത്തും കൊലപാതകവും ഉള്‍പ്പടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് താന്‍ ഫോണ്‍ ചോര്‍ത്തിയതെന്നായിരുന്നു പിവി അന്‍വര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്രത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി, വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാണവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.