യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ കോളജുകളില്‍ പഠനം തുടരാന്‍ അനുമതി നല്‍കണം;ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി
ഹരജിയില്‍ മാര്‍ച്ച് 21ന് വാദം കേള്‍ക്കും
ന്യൂഡല്‍ഹി:യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ കോളജുകളില്‍ പഠിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി.പ്രവാസി ലീഗല്‍ സെല്‍ ആണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.ഹരജിയില്‍ മാര്‍ച്ച് 21ന് വാദം കേള്‍ക്കും.
20,000 ത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യുക്രെയ്‌നില്‍ പഠിച്ചുകൊണ്ടിരുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ യുക്രെയ്‌നിലെ സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നില്ല.അത് വിദ്യാര്‍ഥികളുടെ ജീവിതം അനിശ്ചിതമാക്കുകയാണ്. യുക്രെയ്‌നില്‍ ഏത് അവസ്ഥയില്‍ വച്ചാണോ അവരുടെ പഠനം മുടങ്ങിയത്, അവിടം മുതല്‍ തുടര്‍ പഠനത്തിന് അനുമതി നല്‍കണമെന്നും ഹരജിയില്‍ പറയുന്നു.