പ്ലസ് വണ്‍: എല്ലാ കുട്ടികള്‍ക്കും സീറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും സീറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. പ്രവേശനം ലഭിച്ച കുട്ടികളുടെ സ്‌കൂള്‍ മാറ്റ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു.
വിദ്യാകിരണം പദ്ധതി റീ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍ കുട്ടി ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പറഞ്ഞു. പദ്ധതി ആരംഭിക്കുമ്പോള്‍ 4.7 ലക്ഷം കുട്ടികള്‍ക്കാണ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോഴത് 3.53 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.
കൊവിഡ് കാലമായതിനാല്‍ പദ്ധതിയിലേക്കുള്ള ഫണ്ട് പ്രതീക്ഷിച്ച പോലെ വന്നിട്ടില്ല. എങ്കിലും ഉദ്ദേശിച്ച പോലെ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷ. ഇക്കാര്യത്തില്‍ ആര്‍ക്കും ഉത്കണ്ഠ വേണ്ട. വിദ്യാകരണം പദ്ധതിയില്‍ ആര്‍ക്കും വീഴ്ച വന്നിട്ടില്ല. അതിനാല്‍ നടപടിയൊന്നും ആവശ്യമില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
അതാസമയം, ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമായ വിദ്യാര്‍ഥികള്‍ക്കെല്ലാം അത് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സര്‍ക്കാരിന് നിയതമായ മാര്‍ഗത്തിലൂടെ മാത്രമേ ഇത് നല്‍കാന്‍ കഴിയൂ. അതാണ് കാലതാമസത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.