കൊവിഡ്: നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യാൻ ഇന്ന് വെെകീട്ട് അടിയന്തര യോഗം

പ്രതിദിന കൊവിഡ് കേസുകള്‍ 1.5 ലക്ഷം പിന്നിട്ട ദിവസമാണ് യോഗം വിളിച്ചതെന്നത് ശ്രദ്ധേയമാണ്. 1,59,632 പ്രതിദിന കൊറോണ വൈറസ് കേസുകളാണ് ഞായറാഴ്ച ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്തത്.

Update: 2022-01-09 06:30 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്കയുയര്‍ത്തി പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ന് വൈകീട്ട് 4.30ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുമെന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.

പ്രതിദിന കൊവിഡ് കേസുകള്‍ 1.5 ലക്ഷം പിന്നിട്ട ദിവസമാണ് യോഗം വിളിച്ചതെന്നത് ശ്രദ്ധേയമാണ്. 1,59,632 പ്രതിദിന കൊറോണ വൈറസ് കേസുകളാണ് ഞായറാഴ്ച ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്തത്. ഇതുകൂടാതെ 3623 പുതിയ ഒമിക്രോണ്‍ കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ടിപിആര്‍ നിരക്ക് 10.21 ശതമാനമാണ്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3.5 കോടി പിന്നിട്ടു.

പല സംസ്ഥാനങ്ങളും വാരാന്ത്യ ലോക്ഡൗണും രാത്രി കര്‍ഫ്യൂവും പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യത്തൊട്ടാകെ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായേക്കും. മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ളത്.

Tags:    

Similar News