
കോയമ്പത്തൂര്‍: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പാസ്റ്റര്‍ ജോണ്‍ ജെബരാജ് (37) അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന ജോണിനെ മൂന്നാറിലെത്തിയാണ് കോയമ്പത്തൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ജോണിനെതിരായ കേസ്. കഴിഞ്ഞ വര്‍ഷം മേയില്‍ കോയമ്പത്തൂരിലെ ജോണിന്റെ വീട്ടില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെയാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികളില്‍ ഒരാള്‍ വിവരം ബന്ധുവിനോട് പറഞ്ഞതോടെ സംഭവം പുറത്തറിയുകയായിരുന്നു. തുടര്‍ന്ന് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ഓള്‍ വിമന്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കോയമ്പത്തൂര്‍ ആസ്ഥാനമായി 'കിങ്‌സ് ജനറേഷന്‍ ചര്‍ച്ച്' സ്ഥാപിച്ചാണ് പാസ്റ്ററായ ജോണ്‍ ജെബരാജ് പ്രവര്‍ത്തിച്ചിരുന്നത്.