വിളയോടി ശിവന്‍കുട്ടിക്കെതിരായ പോലിസ് നടപടി അന്യായം; പ്രതിഷേധവുമായി ഫ്രറ്റേണിറ്റി
പാലക്കാട്: എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വിളയോടി ശിവന്‍കുട്ടിക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പോലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ്. വാറണ്ട് പോലുമില്ലാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനെത്തിയ പോലിസ് നടപടി ദുരുദ്ദേശപരമാണ്. സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ അനവധിയായി നടന്നുവരുന്ന ഭരണകൂട ഭീകരതയുടെ തുടര്‍ച്ചയായിട്ടേ സംഭവത്തെ കാണാന്‍ കഴിയുകയുള്ളൂ.
വിളയോടി ശിവന്‍കുട്ടിയെ നിരുപാധികം വിട്ടയക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.